പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ അഷ്ടമംഗലദേവപ്രശ്‌നം

December 5, 2013 ക്ഷേത്രവിശേഷങ്ങള്‍

ആറന്മുള: പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ 13, 14, 15 തിയ്യതികളില്‍ അഷ്ടമംഗലദേവപ്രശ്‌നംനടക്കും. ക്ഷേത്രസന്നിധിയിലാണ് ദേവപ്രശ്‌നം നടക്കുക.

ഡിസംബര്‍ 13ന് രാവിലെ 7.30ന് ആചാര്യവരണവും 8ന് ക്ഷേത്രതന്ത്രി തെക്കേടത്ത് സുബ്രഹ്മണ്യന്‍ നാരായണന്‍ഭട്ടതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ രാശിപൂജയും നടക്കും. മുഖ്യദൈവജ്ഞനായി നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത കൂറ്റനാട് രാവുണ്ണിപ്പണിക്കരുടെ നേതൃത്വത്തിലാണ് പ്രശ്‌നചിന്ത.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍