ശബരിമല സേഫ് സോണ്‍ പദ്ധതി വിജയകരമാണെന്ന് ഋഷിരാജ്സിംഗ്

December 6, 2013 കേരളം

എരുമേലി: ശബരിമല സേഫ് സോണ്‍ പദ്ധതി വിജയകരമാണെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ്സിംഗ്. പദ്ധതിയുടെ ക്രമീകരണങ്ങള്‍ എരുമേലിയില്‍ എത്തി അദ്ദേഹം വിലയിരുത്തി. കഴിഞ്ഞ നാലുവര്‍ഷമായി ശബരിമല പാതകളില്‍ അപകടങ്ങള്‍ വന്‍തോതില്‍ കുറയ്ക്കുന്നതിന് കഴിഞ്ഞു. 12 സ്ഥലങ്ങളില്‍ക്കൂടി ഉടനെ കാമറ ഉള്‍പ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. 25 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവിടുന്നത്. ശബരിമലയില്‍ ഇത്തവണ എത്തുന്നതും മടങ്ങുന്നതുമായ മുഴുവന്‍ വാഹനങ്ങളുടേയും തീര്‍ഥാടകരുടേയും എണ്ണം പദ്ധതി വഴി അറിയാനാകും. കാനന പാത ഒഴികെ എല്ലാ പ്രധാന ശബരിമല പാതകളിലും സേഫ് സോണ്‍ പദ്ധതി പ്രവര്‍ത്തനക്ഷമമാണ്. കാര്യക്ഷമതയേറിയ വാഹനങ്ങളില്‍ തീര്‍ഥാടന യാത്ര നടത്തണമെന്ന് വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ക്ക് സീസണിന്റെ തുടക്കത്തിലേ കത്തുകള്‍ നല്‍കിയിരുന്നുവെന്നും ഇതിന്റെ ഫലം ഇപ്പോള്‍ പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം