ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ വാതകച്ചോര്‍ച്ച; മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

December 6, 2013 കേരളം

തിരുവനന്തപുരം: തിരുവനന്തപുരം ട്രാവന്‍കൂര്‍ ടൈറ്റാനിയം കമ്പനിയില്‍ വാതകച്ചോര്‍ച്ചയുണ്ടായി. തുടര്‍ന്ന് ശാരീരികാസ്വാസ്ഥത അനുഭവപ്പെട്ട മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. തകരാര്‍ പരിഹരിച്ചിട്ടുണ്ടെന്നും ചോര്‍ച്ച നിലച്ചതായും അധികൃതര്‍ അറിയിച്ചു. എന്നാല്‍ എന്തുകൊണ്ടാണ് ചോര്‍ച്ചയുണ്ടായതെന്ന കാര്യം വ്യക്തമായിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം