ശുചീന്ദ്രം തേരോട്ടം 17 ന് നടക്കും

December 6, 2013 ക്ഷേത്രവിശേഷങ്ങള്‍

നാഗര്‍കോവില്‍:  ശുചീന്ദ്രം സ്ഥാണുമാലയക്ഷേത്രത്തിലെ  ധനുമാസ തേരോട്ടം 17 ന്  നടക്കും.  9ന് രാവിലെ 9ന് ക്ഷേത്രതന്ത്രി ഉത്സവം കൊടിയേറ്റും.

ഉത്സവ ആഘോഷങ്ങള്‍ ചുമതലയേറ്റ് നടത്താന്‍ പിടാക പ്രമാണിമാര്‍ക്ക് ദേവസ്വം പ്രതിനിധികള്‍ ക്ഷണക്കത്ത് നല്‍കുന്ന ചടങ്ങ് 8ന് നടക്കും. ശുചീന്ദ്രം മേലെതെരുവ്, കീഴ്‌തെരുവ്, കാക്കമൂട്, ആശ്രമം, ഇരവിപുതൂര്‍, പിടാക പ്രമാണിമാര്‍ രാവിലെ 9ന് ക്ഷേത്രമുന്നില്‍ എത്തുമ്പോഴാണ് ക്ഷണക്കത്തും മഞ്ഞയും നല്‍കുന്നത്. തേരോട്ടം പ്രമാണിച്ച് 17ന് ചൊവ്വാഴ്ച കന്യാകുമാരി ജില്ലയ്ക്ക് പ്രാദേശിക അവധി നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍