സെന്‍കുമാര്‍ ജയില്‍ ഡിജിപിയായി ചുമതലയേറ്റു

December 7, 2013 കേരളം

തിരുവനന്തപുരം: എഡിജിപി ടി.പി സെന്‍കുമാര്‍ ജയില്‍ ഡിജിപിയായി ചുമതലയേറ്റു. ടി.പി വധക്കേസിലെ പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് ജയില്‍ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന ഡിജിപി അലക്സാണ്ടര്‍ ജേക്കബിനെ തല്‍സ്ഥാനത്തുനിന്നും മാറ്റിയിരുന്നു. തുടര്‍ന്നാണ് ഇന്റലിജന്‍സ് എഡിജിപിയായ ടി.പി. സെന്‍കുമാറിനു ജയില്‍ മേധാവിയുടെ അധികചുമതല നല്‍കിയത്. ജയിലില്‍ കഴിയുന്ന പ്രതികള്‍ മൊബൈല്‍ ഉപയോഗിച്ച സംഭവം പരിശോധിക്കാന്‍ കോഴിക്കോട് ജില്ലാ ജയിലിലെത്തിയ അലക്സാണ്ടര്‍ ജേക്കബ് ഇവര്‍ മൊബൈല്‍ ഉപയോഗിച്ചത് ജയിലിനുള്ളില്‍ വെച്ചാണെന്നതിനു തെളിവില്ലെന്ന് പറഞ്ഞിരുന്നു. ഈ പ്രസ്താവന ആഭ്യന്തര വകുപ്പിനെ പ്രതികൂട്ടിലാക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ജയില്‍ ഡിജിപിയെ സര്‍ക്കാര്‍ മാറ്റിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം