പൊതുമരാമത്ത് റോഡുകളിലെ കയ്യേറ്റങ്ങള്‍ നീക്കം ചെയ്യണം

December 7, 2013 കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളിലും, അതിരുകളിലും കൈയ്യേറ്റങ്ങള്‍, അനധികൃത പരസ്യങ്ങള്‍, സ്തൂപങ്ങള്‍, ഫ്‌ളക്‌സ് ബോര്‍ഡുകള്‍, അംഗീകാരമില്ലാത്ത വെയിറ്റിങ് ഷെഡുകള്‍, ഫുട്പാത്തുകള്‍ കയ്യേറിയുള്ള പെട്ടിക്കടകള്‍ തുടങ്ങിവ ഏഴു ദിവസത്തിനകം ബന്ധപ്പെട്ട കക്ഷികള്‍ സ്വമേധയാ ഒഴിവാക്കുകയോ എടുത്തുമാറ്റുകയോ വേണമെന്ന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അറിയിച്ചു.

അല്ലാത്തപക്ഷം ഇനിയൊരറിയിപ്പുകൂടാതെ പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥര്‍ ഇവ നീക്കം ചെയ്യും. ഇതിനു ചിലവു വരുന്ന തുക ബന്ധപ്പെട്ട കക്ഷികളില്‍ നിന്നും നിയമപരമായി ഈടാക്കുമെന്നും സെക്രട്ടറി പറഞ്ഞു. ഇത്തരം കയ്യേറ്റങ്ങള്‍ ഗതാഗതത്തിന് തടസമുണ്ടാക്കുന്നതും കേരളാ ഹൈവേ സംരക്ഷണ നിയമപ്രകാരം ശിക്ഷാര്‍ഹവുമാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം