കോവളം സമുദ്രബീച്ച്പാര്‍ക്ക് ഉദ്ഘാടനം ഡിസംബര്‍ 11ന്

December 9, 2013 കേരളം

തിരുവനന്തപുരം:  കോവളം വിനോദസഞ്ചാരകേന്ദ്രത്തില്‍ പുനര്‍നിര്‍മിച്ച കോവളം സമുദ്രബീച്ച് പാര്‍ക്കിന്റെ ഉദ്ഘാടനം ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ ഡിസംബര്‍ 11ന് വൈകീട്ട് 5.30 ന് നിര്‍വഹിക്കും. ജമീലാപ്രകാശം എം.എല്‍.എ. അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേന്ദ്രസഹമന്ത്രി ശശി തരൂര്‍, നഗരസഭാ മേയര്‍ അഡ്വ. കെ. ചന്ദ്രിക എന്നിവര്‍ വിശിഷ്ടാതിഥികളാകും. ജില്ലാ കളക്ടര്‍ കെ.എന്‍. സതീഷ്, ടൂറിസം ഡയറക്ടര്‍ എസ്. ഹരികുമാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വിനോദസഞ്ചാരികള്‍ക്കും മറ്റ് സന്ദര്‍ശകര്‍ക്കും കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ടൂറിസം വകുപ്പ് കോഫി കൗണ്ടര്‍, പവലിയനുകള്‍, പാര്‍ക്കിങ് സൗകര്യങ്ങള്‍, പ്രകാശസംവിധാനം തുടങ്ങിയവ ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം