ഡിസംബര്‍ 10 മനുഷ്യാവകാശദിനം: സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രതിജ്ഞ എടുക്കും

December 9, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സമൂഹത്തില്‍ മനുഷ്യാവകാശ സാക്ഷരത വ്യാപിപ്പിക്കുക, മനുഷ്യാവകാശങ്ങള്‍ സംബന്ധിച്ച് അവബോധം വളര്‍ത്തിയെടുക്കുക എന്നിവയുടെ ഭാഗമായി ഡിസംബര്‍ പത്ത് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തദ്ദേശസ്ഥാപനങ്ങളിലും പൊതു മേഖലാ/സ്വയംഭരണ സ്ഥാപനങ്ങളിലും  മനുഷ്യാവകാശ ദിനം ആചരിക്കും.

രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളിലും എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ജീവനക്കാര്‍ മനുഷ്യാവകാശ പ്രതിജ്ഞ എടുക്കും. ജില്ലാ കളക്ടര്‍മാരും വകുപ്പ് തലവന്മാരും പൊതുമേഖലാ സ്ഥാപനങ്ങളിലേയും സ്വയംഭരണ സ്ഥാപനങ്ങളിലെയും മേധാവികളും മനുഷ്യാവകാശദിനം ആചരിക്കുന്നതിനുള്ള പരിപാടികള്‍ തയ്യാറാക്കണമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍