ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതിന് സുപ്രീകോടതി വിലക്ക് ഏര്‍പ്പെടുത്തി

December 10, 2013 ദേശീയം

Supreme_Court14ന്യൂഡല്‍ഹി: വാഹനങ്ങളില്‍ ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നത് സുപ്രീകോടതി വിലക്ക് ഏര്‍പ്പെടുത്തി. ചുവപ്പ് ലൈറ്റ് ഭരണഘടനാ ചുമതലയുള്ളവര്‍ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് കോടതിയുടെ ഉത്തരവ്. ബീക്കണ്‍ ലൈറ്റിനൊപ്പമുള്ള ഹോണുകളും കോടതി നിരോധിച്ചു. പ്രഷര്‍ ഹോണ്‍, വിവിധ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന ഹോണുകള്‍, മ്യൂസിക്കല്‍ ഹോണുകള്‍ എന്നിവയുടെ ഉപയോഗവും കോടതി നിരോധിച്ചു. ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാന്‍ അര്‍ഹതയുള്ളവരുടെ പട്ടിക മൂന്ന് മാസത്തിനകം പുറത്തിറക്കണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. നീല ബീക്കണ്‍ ലൈറ്റുകള്‍ പോലീസ്, ആര്‍മി, ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അടിയന്തിര സേവനങ്ങള്‍ക്കുമാത്രമേ ഉപയോഗിക്കാവൂ. നിര്‍ദേശം ഒരുമാസത്തിനകം നടപ്പിലാക്കാനും കോടതി ആവശ്യപ്പെട്ടു. ഇതിനുവേണ്ടി മോട്ടര്‍ വാഹന നിയമത്തില്‍ ഭേദഗതികൊണ്ടുവരണമെന്നും കോടതി നിര്‍ദേശിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം