സ്‌കൂള്‍ കലോത്സവം : വീഡിയോ കവറേജിന് അപേക്ഷിക്കാം

December 10, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: 54-ാമത് കേരള സ്‌കൂള്‍ കലോത്സവം ജനുവരി 19 മുതല്‍ 25 വരെ പാലക്കാട് നഗരത്തിലെ തെരഞ്ഞെടുക്കപ്പെട്ട 17 വേദികളിലായി നടക്കുകയാണ്. ഇന്ദിരാഗാന്ധി മൈതാനം പ്രധാന വേദിയായി നടത്തുന്ന ഈ മത്സരങ്ങളുടെ വീഡിയോ കവറേജ് ചെയ്യാനും മത്സരങ്ങളുടെ സി.ഡി.കള്‍ മത്സരയിനങ്ങള്‍ കഴിഞ്ഞയുടനെ അഡീഷണല്‍ ഡയറക്ടറെ ഏല്‍പിക്കുവാനും തല്‍പരരായ ഏജന്‍സികള്‍ക്ക് ക്വട്ടേഷന്‍ സമര്‍പ്പിക്കാം.

ക്വട്ടേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ www.educationkerala.gov.inഎന്ന സൈറ്റില്‍ ലഭിക്കും. ക്വട്ടേഷനുകള്‍ ഡിസംബര്‍ 23 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് അഡീഷണല്‍ ഡി.പി.ഐ.(ജനറല്‍), പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, തിരുവനന്തപുരം-14 (മൊബൈല്‍ 9447570545) വിലാസത്തില്‍ എത്തിക്കണം.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍