സ്വവര്‍ഗാനുരാഗം നിയമവിരുദ്ധം: സുപ്രീം കോടതി

December 11, 2013 പ്രധാന വാര്‍ത്തകള്‍

SupremeCourtIndiaന്യൂഡല്‍ഹി: സ്വവര്‍ഗരതി നിയമപരമായി തെറ്റാണെന്നാണ് സുപ്രീം കോടതി വിധിച്ചു. സ്വവര്‍ഗരതി ഇന്ത്യന്‍ സംസ്കാരത്തിനു യോജിച്ചതല്ലെന്നും അതിനെതിരെയുള്ള 377-ാം വകുപ്പ് നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ട് 15-ഓളം ഹര്‍ജികളാണ് സുപ്രീം കോടതിയിലെത്തിയത്. സ്വവര്‍ഗാനുരാഗം അംഗീകരിച്ചുകൊണ്ടുള്ള ഡല്‍ഹി ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ഭരണഘടന മറികടന്ന് ഉത്തരവിടാനാകില്ല. പാര്‍ലമെന്റാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും സുപ്രീം കോടതി അറിയിച്ചു. ഐപിസി 377-ാം വകുപ്പ് നിലനില്ക്കുന്നതാണെന്നും ജസ്റിസ് സിംഗ്വിയും എസ്.ജെ മുഖോപാധ്യയും അടങ്ങുന്ന ബഞ്ചാണ് നിര്‍ണായകമായ വിധി പ്രഖ്യാപിച്ചത്. സ്വവര്‍ഗാനുരാഗം തെറ്റല്ലെന്നും അത് ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും കാണിച്ച് 2009-ല്‍ ഡല്‍ഹി ഹൈക്കോടതി വിധി പ്രസ്താവിച്ചിരുന്നു. കേന്ദ്രസര്‍ക്കാരും അംഗീകരിച്ച ഈ വിധിക്കെതിരെ വിവിധ സംഘടനകള്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. വിധിക്കെതിരെ സുപ്രീം കോടതിയില്‍ പുനപരിശോധനാ ഹര്‍ജി നല്കുമെന്ന് ഗേ റൈറ്റ്സ് സംഘടനകള്‍ അറിയിച്ചു. 30 ലക്ഷത്തോളം സ്വവര്‍ഗാനുരാഗികള്‍ രാജ്യത്തുണ്െടന്നാണ് കണക്ക്. അതേസമയം, വിധിപകര്‍പ്പിന്റെ അവസാനപേജ് മാത്രമാണ് സുപ്രിം കോടതിയില്‍ വായിച്ചത്. ജസ്റിസ് സിംഗ്വി വിരമിക്കുന്ന ദിനത്തില്‍ അദ്ദേഹം വിധി പറയുന്ന അവസാന കേസ് എന്ന പ്രത്യേകതയുമുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍