സന്നിധാനത്ത് ആഴി വൃത്തിയാക്കി

December 11, 2013 ക്ഷേത്രവിശേഷങ്ങള്‍

ശബരിമല: സന്നിധാനത്ത് പതിനെട്ടാംപടിക്കു സമീപത്തെ ആഴി വൃത്തിയാക്കി. ആഴിയിലെ കരിയും അവശിഷ്ടങ്ങളുമാണ് നീക്കം ചെയ്തത്. ചൊവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് 3 മണിയോടെയാണ് പ്രവൃത്തി നടന്നത്. ഈ മണ്ഡലകാലത്ത് ഇതാദ്യമായാണ് ആഴി വൃത്തിയാക്കുന്നത്. പത്തോളം തൊഴിലാളികള്‍ പണിയെടുത്തു. ഫയര്‍ഫോഴ്‌സ് അസിസ്റ്റന്റ് ഡിവിഷന്‍ ഓഫീസര്‍ പി രഞ്ജിത്ത്, സന്നിധാനം സ്റ്റേഷന്‍ ഓഫീസര്‍ എസ് ഗോപകുമാര്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി ടി മനോഹരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ആഴി കാലാനുസൃതമായി നവീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍