വിര്‍ച്വല്‍ ക്യൂ പുതിയ സ്ഥലത്തേക്ക് മാറ്റി

December 11, 2013 കേരളം

ശബരിമല: സന്നിധാനത്ത് വിര്‍ച്വല്‍ ക്യൂവിന്റെ സ്ഥലം മാറ്റി. പുതിയ തീരുമാനപ്രകാരം വലിയ നടപ്പന്തലിന്റെ മദ്ധ്യത്തിലൂടെ രണ്ട് വരികളിലൂടെയാണ്  അയ്യപ്പഭക്തരെ കടത്തിവിടുന്നത്. വലിയ നടപ്പന്തല്‍ തുടങ്ങുന്നിടത്ത് അയ്യപ്പഭക്തരില്‍ നിന്ന് പോലീസ് എന്‍ട്രിപാസ് വാങ്ങും.  ആല്‍മരത്തിന് സമീപത്തെ പടികള്‍ക്കു താഴെ ഇന്റര്‍നെറ്റിലൂടെ ബുക്ക് ചെയ്തു വരുന്നവരും അല്ലാത്തവരുമായ ഭക്തര്‍ തുല്യരാവും. വൈകീട്ട് 5 മണിയോടെയാണ് വിര്‍ച്വല്‍ ക്യൂ പുതിയ സ്ഥലത്തേക്ക് മാറ്റിയത്. വലിയ നടപ്പന്തലിന് സമാന്തരമായ മേല്‍പ്പാലത്തിലൂടെയാണ് ഇതുവരെ ഇന്റര്‍നെറ്റിലൂടെ ബുക്ക് ചെയ്തുവരുന്ന അയ്യപ്പഭക്തരെ കടത്തിവിട്ടിരുന്നത്. മേല്‍പ്പാലത്തിന്റെ വീതി കുറവും തിരക്കും ഭക്തര്‍ക്ക് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. വിര്‍ച്വല്‍ ക്യൂവിലെ ഭക്തര്‍ കൂടുതല്‍ നേരം വരിയില്‍ നില്‍ക്കുന്നതായും പരാതിയുണ്ടായിരുന്നു. ഇവര്‍ക്ക് കുടിവെള്ളം വിതരണം ചെയ്യുന്നതിനും തടസ്സങ്ങളുണ്ടായി. ഇവയ്‌ക്കെല്ലാമാണ്  പരിഹാരമായത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം