കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് : വിദഗ്ദ്ധ സമിതി സിറ്റിങ് 13 ന്

December 11, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: പശ്ചിമഘട്ട സംരക്ഷണത്തിനായി സമര്‍പ്പിക്കപ്പെട്ട കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ പരിസ്ഥിതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സംഘടനകളില്‍ നിന്നും അഭിപ്രായം സ്വരൂപിക്കുന്നതിനായി സര്‍ക്കാര്‍ നിയമിച്ച വിദഗ്ധ സമിതി തിരുവനന്തപുരത്തെ ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ സ്ഥിതിചെയ്യുന്ന പ്രിയദര്‍ശിനി ഹാളില്‍ ഡിസംബര്‍ 13 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് സിറ്റിങ് നടത്തും.

പരിസ്ഥിതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സംഘടനാ പ്രതിനിധികള്‍ ഇതൊരറിയിപ്പായി സ്വീകരിച്ച് സിറ്റിങ്ങില്‍ പങ്കെടുക്കണം. പങ്കെടുക്കുന്നവര്‍ തങ്ങളുടെ അഭിപ്രായം രേഖാമൂലം സമര്‍പ്പിക്കണമെന്നും മെമ്പര്‍ സെക്രട്ടറി അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍