റോഡരികിലെ അനധികൃതസാമഗ്രികള്‍ നീക്കംചെയ്യണം

December 12, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലുളള റോഡുകളില്‍ സ്ഥാപിച്ചിട്ടുളള കൊടിതോരണങ്ങള്‍, സ്തംഭങ്ങള്‍, പെട്ടിക്കടകള്‍ എന്നിവയും വിവിധ തടിമില്ലുകള്‍ റോഡുകളില്‍ സൂക്ഷിച്ചിരിക്കുന്ന തടികളും ഏഴ് ദിവസത്തിനുളളില്‍ നീക്കം ചെയ്യണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ (നിരത്തുവിഭാഗം) അറിയിച്ചു. അല്ലാത്ത പക്ഷം പൊതുമരാമത്ത് വകുപ്പ് നേരിട്ട് അവ നീക്കം ചെയ്യുമെന്നും ഇതിനാവശ്യമായ തുക ഉടമസ്ഥനില്‍ നിന്നും ഈടാക്കുമെന്നും എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍