ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിക്കു ക്ഷണം

December 12, 2013 ദേശീയം

ന്യൂഡല്‍ഹി: ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പി.യെ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള ചര്‍ച്ചകള്‍ക്കായി ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ് ക്ഷണിച്ചു. 70 അംഗ സഭയില്‍ ബി.ജെ.പി.ക്ക് 32 സീറ്റും ആം ആദ്മി പാര്‍ട്ടിക്ക് 28 സീറ്റുമാണ് തിരഞ്ഞെടുപ്പില്‍ ലഭിച്ചത്. ബി.ജെ.പി. മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായിരുന്ന ഹര്‍ഷവര്‍ധനുമായി ഫോണില്‍ ബന്ധപ്പെട്ട ശേഷം  ചര്‍ച്ചകള്‍ക്കായി നേരിട്ട് എത്താന്‍ ആവശ്യപ്പെടുകയായിരുന്നു.

ബി.ജെ.പി. വിസമ്മതിച്ചാല്‍ ആം ആദ്മി പാര്‍ട്ടിയെയും സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ക്ഷണിച്ചേക്കും. അവരും തയ്യാറായില്ലെങ്കില്‍ മാത്രമേ രാഷ്ട്രപതിഭരണത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ശുപാര്‍ശ സമര്‍പ്പിക്കൂ. രാഷ്ട്രപതി തീരുമാനം അംഗീകരിച്ചാല്‍ ഗവര്‍ണര്‍ ഡല്‍ഹി ഭരണംഏറ്റെടുക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം