അമര്‍നാഥ് തീര്‍ത്ഥാടനം: മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഡോക്ടര്‍മാരെ ചുമതലപ്പെടുത്തി

December 12, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് അഞ്ച് മെഡിക്കല്‍ കോളേജുകളിലെ 22 മെഡിക്കല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോപീഡിക്‌സ് പ്രൊഫസര്‍, ജനറല്‍ മെഡിസിന്‍ അസോസിയേറ്റ് പ്രൊഫസര്‍, ഫിസിക്കല്‍ മെഡിസിന്‍, ഒഫ്ത്താല്‍മോളജി, ജനറല്‍ സര്‍ജറി എന്നിവയിലെ പ്രൊഫസര്‍മാര്‍ എന്നിവരെയും കോട്ടയം മെഡിക്കല്‍ കോളേജിലെ ജനറല്‍ മെഡിസിന്‍ കാര്‍ഡിയോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍മാര്‍, തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ജനറല്‍ മെഡിസിന്‍, പള്‍മനറി മെഡിസിന്‍ പ്രൊഫസര്‍മാര്‍, ഓര്‍ത്തോപീഡിയാക്‌സ് അഡീഷണല്‍ പ്രൊഫസര്‍, ന്യൂറോളജി അസോസിയേറ്റ് പ്രൊഫസര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ അഞ്ച് അസോസിയേറ്റ് പ്രൊഫസര്‍മാര്‍, ആലപ്പുഴ മെഡില്‍ കോളേജിലെ ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ തലവന്‍ ഈ വിഭാഗത്തിലെ പ്രൊഫസര്‍, ഇ.എന്‍.റ്റി., ഓര്‍ത്തോപീഡിക്‌സിലെ പ്രൊഫസര്‍മാര്‍, സര്‍ജറി വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസര്‍മാര്‍ എന്നിവരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇതുസംബന്ധിച്ച് 2013 ഏപ്രിലില്‍ ഇറങ്ങിയ ഉത്തരവ് ഭേദഗതി ചെയ്തിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍