ഭീകരവാദക്കേസുകള്‍ പിന്‍വലിക്കാന്‍ യുപി സര്‍ക്കാരിന് അധികാരമില്ല: അലഹബാദ് ഹൈക്കോടതി

December 13, 2013 പ്രധാന വാര്‍ത്തകള്‍

ലക്നോ: കേന്ദ്ര സര്‍ക്കാര്‍ അനുമതിയില്ലാതെ ഭീകരവാദക്കേസുകള്‍ പിന്‍വലിക്കാന്‍ അധികാരമില്ലെന്ന് യുപി സര്‍ക്കാരിന് അലഹാബാദ് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. ഹൈക്കോടതിയിലെ ലക്നോ ബെഞ്ചാണ് പുതിയ ഉത്തരവിറക്കിയത്. 19 പേര്‍ക്കെതിരേ സര്‍ക്കാര്‍ ഭീകരവാദക്കേസുകള്‍ റദ്ദാക്കിയ സാഹചര്യത്തിലാണ് കോടതി ഇടപെട്ടത്. കേന്ദ്ര നിയമമനുസരിച്ചാണ് ഭീകരവാദക്കേസുകളില്‍ പ്രതി ചേര്‍ക്കപ്പെടുന്നതെന്ന് കോടതി വ്യക്തമാക്കി. വരുന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മുസ്ലിം മതവിഭാഗത്തിന്റെ പിന്തുണ ഉറപ്പാക്കുന്നതിനു വേണ്ടിയായിരുന്നു കേസ് റദ്ദാക്കുന്ന നടപടി സമാജ്വാദി പാര്‍ട്ടി സര്‍ക്കാര്‍ സ്വീകരിച്ചത്. ഈ നിലപാടിനേറ്റ വന്‍ തിരിച്ചടിയാണ് കോടതി വിധി. 25 പേര്‍ മരിച്ച 2006 ലെ വാരണസി സ്ഫോടന പരമ്പര, 2007 ലെ കോടതി പരിസരത്ത് നടന്ന സ്ഫോടനം എന്നിവയില്‍ പ്രതികളായിട്ടുള്ളവരുടെ പേരിലുള്ള കേസാണ് യുപി സര്‍ക്കാര്‍ റദ്ദാക്കിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍