ക്രിസ്തുമസിന് 25 ശതമാനം ശമ്പളം മുന്‍കൂറായി നല്‍കും

December 13, 2013 കേരളം

തിരുവനന്തപുരം: ക്രിസ്തുമസിന് സംസ്ഥാന ജീവനക്കാര്‍ക്ക് 25 ശതമാനം ശമ്പളം മുന്‍കൂറായി നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി. പെന്‍ഷന്‍, കുടുംബപെന്‍ഷന്‍ വാങ്ങുന്നവര്‍, ഫുള്‍ടൈം പാര്‍ട്ട്‌ടൈം കണ്ടിജന്റ് ജീവനക്കാര്‍, എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്‍.എം.ആര്‍. ജോലിക്കാര്‍ എന്നിവരില്‍ ആവശ്യപ്പെടുന്നവര്‍ക്കാണ് 2014 ജനുവരിയിലെ ശമ്പളത്തില്‍ നിന്നും മുന്‍കൂറായി ശമ്പളം/വേതനം/പെന്‍ഷന്‍ ലഭിക്കുക. മുന്‍കൂറായി വാങ്ങുന്ന തുക ജനുവരിയില്‍ ലഭിക്കുന്ന തുകയില്‍ കിഴിവ് വരുത്തും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം