കാലിത്തീറ്റ കുംഭകോണം: ലാലുപ്രസാദ് യാദവിന് ജാമ്യം

December 13, 2013 ദേശീയം

ന്യൂഡല്‍ഹി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ  ലാലുപ്രസാദ് യാദവിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു.  നാല്‍പ്പത്തിയഞ്ചുപേരുള്ള കേസില്‍ 37 പേര്‍ക്കും ജാമ്യം കിട്ടയതിനാല്‍ ലാലുവിനും അനുവദിക്കണമെന്ന ലാലുവിന്‍റെ അഭിഭാഷകന്‍ രാം ജെഠ്മലാനിയുടെ  വാദം കോടതി അംഗീകരിക്കുകയായിരുന്നു.

ചീഫ് ജസ്റ്റിസ് പി സദാശിവം ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ്.കേസില്‍ അഞ്ച് വര്‍ഷം തടവില്‍ ഒരു വര്‍ഷത്തെ ശിക്ഷ ലാലു ഇതിനോടകം അനുഭവിച്ചു എന്നതും കോടതി പരിഗണിച്ചു. കേസില്‍ അഞ്ച് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ലാലു ഇപ്പോള്‍ ബിര്‍സ മുണ്ട ജയിലിലാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം