കാര്‍ഷിക-വ്യാവസായികപ്രദര്‍ശം: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

December 13, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ആലപ്പുഴ എസ്.ഡി.വി. സ്കൂള്‍ മൈതാത്ത് ഡിസംബര്‍ 21 മുതല്‍ നടക്കുന്ന കാര്‍ഷിക -വ്യാവസായികപ്രദര്‍ശനത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ജില്ലാ അഗ്രി ഹോള്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റി, എസ്.ഡി. കോളജ് ബോട്ടണി വിഭാഗം, സംസ്ഥാന കൃഷി വകുപ്പ് എന്നിവ ചേര്‍ന്നാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.

28 വരെയുള്ള പ്രദര്‍ശനത്തില്‍ ഒരു ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രദര്‍ശത്തിന് 35 ലക്ഷം രൂപ ചെലവു കണക്കാക്കുന്നു. 50,000 ചതുരശ്ര അടിയുള്ള പന്തലിന്റെ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്. 132 സ്റ്റാളുകള്‍ ഉണ്ടായിരിക്കും. ഇവയുടെ ബുക്കിങ് തുടരുകയാണ്. ഇടുക്കി, തൃശൂര്‍, കുമളി എന്നിവിടങ്ങളില്‍ നിന്നായി പത്തിലധികം നഴ്സറികള്‍ പ്രദര്‍ശത്തിനെത്തും. 

വൈവിധ്യമാര്‍ന്ന പരിപാടികളാണ് പ്രദര്‍ശനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. 21-ന് വൈകീട്ട് മൂന്നിന് സീറോ ജങ്ഷില്‍ നിന്നു പുറപ്പെടുന്ന വിളംബരജാഥ എസ്.ഡി. കോളജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ആര്‍. ഗീതാകൃഷ്ണ പൈ ഫ്ളാഗ് ഓഫ് ചെയ്യും. ജപ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, സ്വാഗതസംഘാംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. നാലിന് സുരേഷ് വര്‍മയും സംഘവും അവതരിപ്പിക്കുന്ന ഓട്ടന്‍ തുള്ളല്‍ നടക്കും. തുടര്‍ന്നു നടക്കുന്ന സമ്മേളനം കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. ആലപ്പുഴ നഗരസഭാധ്യക്ഷ മേഴ്സി ഡയാന മാസിഡോ അധ്യക്ഷത വഹിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. പ്രതിഭാ ഹരി പവലിയന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ എന്‍ പത്മകുമാര്‍, മുന്‍ എം.എല്‍.എ. എ.എ. ഷുക്കൂര്‍, എസ്.ഡി.വി മാനേജിങ് കമ്മിറ്റി പ്രസിഡന്റ് ജെ. കൃഷ്ണന്‍, കല്ലേലി രാഘവന്‍പിള്ള, രവി പാലത്തുങ്കല്‍, പി.പി. ചിത്തരഞ്ജന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഒരുക്കങ്ങള്‍ വിലയിരുത്താനായി കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം. കെ.പി. തമ്പി അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷ മേഴ്സി ഡയാന മാസിഡോ, രവി പാലത്തുങ്കല്‍, കല്ലേലി രാഘവന്‍ പിള്ള, ജെ കൃഷ്ണന്‍, ദേവദത്ത് ജി. പുറക്കാട്, എ.എന്‍. പുരം ശിവകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍