ലൈസന്‍സില്ലാത്ത വിദ്യാര്‍ഥികളുടെ ഉത്തരവാദിത്വം സ്കൂള്‍ അധികൃതര്‍ക്ക്

December 13, 2013 മറ്റുവാര്‍ത്തകള്‍

തൃശൂര്‍: ലൈസന്‍സില്ലാതെ ടൂവീലറോ മറ്റ് വാഹനങ്ങളുമായി സ്കൂള്‍ കോമ്പൌണ്ടിലെത്തുന്ന വിദ്യാര്‍ത്ഥികളെ സ്കൂള്‍ അധികൃതര്‍ തടയണമെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു ഇത്തരം നിയമലംഘങ്ങനള്‍ക്ക് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ സ്കൂള്‍ മാനേജരും പ്രിന്‍സിപ്പലോ ഹെഡ്മാസ്ററോ ഉത്തരവാദികളായിരിക്കും. ലൈസന്‍സുളള വിദ്യാര്‍ത്ഥികള്‍ ഹെല്‍മെറ്റ് കൂടാതെ ടൂവീലര്‍ വാഹനങ്ങളുമായി സ്കൂള്‍ കോമ്പൌണ്ടില്‍ പ്രവേശിക്കാന്‍ പാടുളളതല്ല.

സ്കൂള്‍ അധികൃതര്‍ സ്കൂള്‍ വാഹനങ്ങളില്‍ ഐ.എസ്.ഐ പരിരക്ഷയുളള സ്പീഡ് ഗവര്‍ണര്‍ 40 കീ.മീ വേഗപരിധിയില്‍ ഘടിപ്പിച്ച് മോട്ടോര്‍ വാഹവകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് സീല്‍ ചെയ്ത് വാങ്ങേണ്ടതാണ്. റോഡ് സുരക്ഷ മോട്ടോര്‍ വാഹന നിയമങ്ങള്‍ സംബന്ധിച്ച് കുട്ടികളില്‍ ബോധവത്കരണം നടത്തുന്നതിന് സ്കൂള്‍ അധികൃതര്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്നും ആര്‍.ടി.ഒ. അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍