നിയമന തട്ടിപ്പ്‌: ഇടനിലക്കാരന്‍ ചന്ദ്രചൂഢന്‍ കീഴടങ്ങി

December 17, 2010 കേരളം,മറ്റുവാര്‍ത്തകള്‍

കൊല്ലം: വയനാട്‌ നിയമന തട്ടിപ്പ്‌കേസിലെ ഇടനിലക്കാരന്‍ ചന്ദ്രചൂഢന്‍ കീഴടങ്ങി. പുനലൂര്‍ ഒന്നാം ക്ലാസ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയിലാണ്‌ കീഴടങ്ങിയത്‌. അഭിഭാഷകരോടൊപ്പമാണ്‌ ഇയാള്‍ കോടതിയില്‍ കീഴടങ്ങാനെത്തിയത്‌. ഉച്ചഭക്ഷണത്തിനുമുന്‍പ്‌ കേസ്‌ പരിഗണിച്ച കോടതി ചന്ദ്രചൂഢനെ 21വരെ റിമാന്‍ഡു ചെയ്‌ത്‌ ഉത്തരവായി.
തട്ടിപ്പ്‌ വിവരം പുറത്തുവന്നതിനു പിന്നാലെ ചന്ദ്രചൂഢന്‍ തമിഴ്‌ നാട്ടിലേക്ക്‌ കടന്നിരുന്നു. ഇയാളുടെ സഹായിയായ അജിത്‌ കുമാര്‍ കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു. ചന്ദ്രചൂഡന്റെ സഹായത്തോടെയാണ്‌ ശബരീനാഥ്‌, കണ്ണന്‍,ജ്യോതി എന്നവര്‍ വ്യാജരേഖകള്‍ ഉണ്ടാക്കി നിയമനം നേടിയത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം