ഔഷധസസ്യ സംരക്ഷണം നാടിന്‍റെ സംരക്ഷണം: മന്ത്രി പി.കെ. ജയലക്ഷ്മി

December 13, 2013 കേരളം

തൃശൂര്‍: ഔഷധ സസ്യങ്ങളെ സംരക്ഷിക്കുന്നത് നാടിനെ സംരക്ഷിക്കുന്നതിനു തുല്യമാണെന്നു മന്ത്രി പി.കെ.ജയലക്ഷ്മി പറഞ്ഞു. തൃശൂരില്‍ ഔഷധ കേരളം -ആയൂഷ് എക്സ്പോ പൊതുജനാരോഗ്യ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

പരമ്പരാഗതമായി സംരക്ഷിക്കപ്പെടേണ്ട ഔഷധങ്ങളെ വേണ്ടരീതിയില്‍ പരിപോഷിപ്പിക്കുന്നില്ല. എന്നാല്‍, ഇതെല്ലാം കാലാനുസൃതമായാണ് വളരുന്നത്. രോഗാതുരമായ പല അവസ്ഥയെയും സംരക്ഷിച്ചു നിര്‍ത്താന്‍ ഔഷധ സസ്യങ്ങള്‍ക്കു കഴിയുന്നുണ്ട്. ഇത് ആയുര്‍വേദത്തിന്റെ വിജയമാണ്. ആയുര്‍വേദത്തെ മികവുറ്റ രീതിയില്‍ മാറ്റാന്‍ അടിയന്തിര ശ്രദ്ധ പതിയണം. വയനാട് ഉള്‍പ്പെടെയുള്ള വനമേഖലകളിലെല്ലാം ഔഷധ സസ്യങ്ങളെ സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. സസ്യസമ്പത്തുകള്‍ ഉള്ള മേഖലകളില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുവാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അട്ടപ്പാടിയിലെ പുതൂര്‍ പഞ്ചായത്തില്‍ ഔഷധ സസ്യങ്ങളുടെ വളര്‍ച്ചക്കായി ഔഷധസസ്യ ബോര്‍ഡ് നടപ്പാക്കുന്ന പ്രവര്‍നത്തങ്ങള്‍ മാതൃകാപരമാണെന്നും മന്ത്രി വിജയലക്ഷ്മി പറഞ്ഞു.

ഔഷധി ചെയര്‍മാന്‍ ജോണിനെല്ലൂര്‍ അധ്യക്ഷനായിരുന്നു. മെഡിസില്‍ പ്ളാന്റ് ബോര്‍ഡ് പുതൂര്‍ പഞ്ചായത്തിനു നല്‍കുന്ന ഔഷധസസ്യ വികസന പ്രവര്‍ത്തങ്ങളുടെ പ്രൊജക്ടുകളുടെ കൈമാറ്റവും നടന്നു. പട്ടികജാതി-വര്‍ഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്.നശിവരാമന്‍ മന്ത്രിയില്‍ നിന്നും പ്രൊജക്ട് ഏറ്റുവാങ്ങി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം