ശ്രീപാദം പൈതൃകമ്യൂസിയത്തിന്‍റെ നിലവാരമുയര്‍ത്തും -മന്ത്രി കെ.സി. ജോസഫ്

December 14, 2013 കേരളം

തിരുവനന്തപുരം: ശ്രീപാദം കൊട്ടാരത്തിലെ പൈതൃകമ്യൂസിയം അന്താരാഷ്ട്ര നിലവാരമുള്ള പഠനഗവേഷണ സ്ഥാപനമാക്കി മാറ്റുമെന്ന് സാംസ്‌കാരികമന്ത്രി കെ സി ജോസഫ് പറഞ്ഞു. തിരുവനന്തപുരത്ത് ജില്ലാ പുരാവസ്തു പൈതൃക മ്യൂസിയത്തിന്റെ സജ്ജീകരണ പ്രവര്‍ത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനം കോട്ടയ്ക്കകത്ത് ശ്രീപാദം കൊട്ടാരത്തില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

സാധാരണക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ശ്രീപാദം ചരിത്ര പൈതൃകമ്യൂസിയം പ്രയോജനപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു. കിഴക്കേകോട്ടയിലെ വികസന പ്രവര്‍ത്തനങ്ങള്‍ നഗരപൈതൃകം സംരക്ഷിച്ചുകൊണ്ടുള്ളതായിരിക്കുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ പറഞ്ഞു. കേരളത്തിന്റെ സാസ്‌കാരിക ചരിത്രം പുതിയ തലമുറയ്ക്ക് പകരാന്‍ ഇത്തരം മ്യൂസിയങ്ങള്‍ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്‍സജിത റസല്‍, സംസ്ഥാന പുരാരേഖാ വകുപ്പ് ഡയറക്ടര്‍ ജെ രജികുമാര്‍, മ്യൂസിയം മൃഗശാലാ വകുപ്പ് ഡയറക്ടര്‍ ബി ജോസഫ്, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണിജോര്‍ജ്ജ്, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ജി പ്രേംകുമാര്‍, മ്യൂസിയം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ് റയ്മണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം