2011-13 ലെ ഇ-ഗവേണന്‍സ് അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം

December 14, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സംസ്ഥാന ഇ-ഗവേണന്‍സ് അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഇ-ഗവേണന്‍സ് ലീഡര്‍, ഇ-സിറ്റിസണ്‍ സര്‍വീസ് ഡെലിവറി, എം-ഗവേണന്‍സ്, ഇ-ലേണിങ്, ഇ-പ്രൊക്യുവര്‍മെന്റ്, ലോക്കല്‍ അക്ഷയകേന്ദ്രം, സോഷ്യല്‍ മീഡിയയും ഇ-ഗവേണന്‍സും, മികച്ച ഇ-ഗവേണന്‍സ് ഡിസ്ട്രിക്ട് എന്നിങ്ങനെ 10 വിഭാഗങ്ങളിലാണ് അവാര്‍ഡ്. ഓരോ വിഭാഗങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് അവാര്‍ഡ് ലഭിക്കും. 2010 ലെ അവാര്‍ഡു ജേതാക്കളുടെ വിവരം ഐ.ടി.മിഷന്‍, ഐ.എം.ജി. വെബ് സൈറ്റുകളില്‍ ലഭിക്കും. 2011-13 ലെ അവാര്‍ഡ് വിതരണത്തോടൊപ്പം ഈ അവാര്‍ഡുകളും വിതരണം ചെയ്യും. സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സംഘങ്ങള്‍, സഹകരണസംഘങ്ങള്‍, സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ തുടങ്ങിയവയ്ക്ക് 2011-13 ല്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് അവാര്‍ഡിന് അപേക്ഷിക്കാം. അനുബന്ധ രേഖകള്‍ക്കൊപ്പം ഇ-മെയില്‍ മുഖേന അപേക്ഷിക്കാം. ഇ-മെയില്‍ ഐ.ഡി. facultyimgssdr@gmail.com. മുന്‍ ചീഫ് സെക്രട്ടറി ജോസ് സിറിയക്, ദ ഹിന്ദു മുന്‍ സീനിയര്‍ ജേണലിസ്റ്റ് ആനന്ദ് പാര്‍ത്ഥസാരഥി, വ്യവസായ ഐ.ടി.സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, മുന്‍ ഐ.എഫ്.എസ്. ഉദ്യോഗസ്ഥന്‍ ടി.പി. ശ്രീനിവാസന്‍, ഐ.ഐ.ടി.എം.കെ.ഡയറക്ടര്‍ പ്രൊഫ.രാജശ്രീ എം.എസ്., ഐ.എം.ജി. ഡയറക്ടര്‍ ജനറല്‍ ഡോ.നിവേദിത പി.ഹരന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിര്‍ണയിക്കുക. ഐ.എം.ജി. അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.എസ്.സജീവ് നോഡല്‍ ഓഫീസറാണ്. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31. കൂടുതല്‍ വിവരം ംംംwww.keralaitmission.org, www.img.kerala.gov.inവെബ്‌സൈറ്റിലും 9446238843 മൊബൈല്‍ നമ്പറിലും ലഭിക്കും. 

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍