മുംബൈയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം: 7 മരണം

December 14, 2013 ദേശീയം

മുംബൈ: മുംബൈയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിച്ച്  ഏഴുപേര്‍ മരിച്ചു.  കെംസ് കോര്‍ണറിലെ 26 നിലകളുള്ള മൗണ്ട്ബ്ലാങ്ക് കെട്ടിടത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്. മരിച്ചവരില്‍ നാല് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലാണ്.  കെട്ടിടത്തിന്റെ 12-ാം നിലയിലാണ് തീ പടര്‍ന്നത്.  അഞ്ച് പേരെ രക്ഷപെടുത്തി. രക്ഷാപ്രവര്‍ത്തനത്തിനിടെ അഗ്നിശമനസേന യൂണിറ്റിലെ ആറ് പേര്‍ക്കും  പൊള്ളലേറ്റു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം