ജയിലുകളെ നിരീക്ഷിക്കാന്‍ കണ്‍ട്രോള്‍ റും സ്ഥാപിക്കും: മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

December 14, 2013 പ്രധാന വാര്‍ത്തകള്‍

കോട്ടയം: സംസ്ഥാനത്തെ ജയിലുകള്‍ നിരീക്ഷിക്കാന്‍ തിരുവനന്തപുരത്ത് കണ്‍ട്രോള്‍ റൂം സ്ഥാപിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.   കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.  സി സി ടി വി സംവിധാനംവഴി ജയിലുകളിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കും. ഇതിനായി  ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

നിയമം കൈയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. ജയില്‍ ജീവനക്കാരെ തടവുകാര്‍ കൈയ്യേറ്റം ചെയ്യുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്താല്‍ ഉത്തരവാദികള്‍ക്കെതിരെ കേസെടുക്കും.  അതോടൊപ്പം ജീവനക്കാരുടെ പെരുമാറ്റവും നിരീക്ഷിക്കും.

ജയിലുകളിലെ ചപ്പാത്തി നിര്‍മ്മാണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍