ലോക്പാല്‍ ബില്‍ ചര്‍ച്ചയില്ലാതെ പാസാക്കാന്‍ ഒരുക്കമാണെന്ന് ബിജെപി

December 15, 2013 പ്രധാന വാര്‍ത്തകള്‍

sushama-swaraj.ന്യൂഡല്‍ഹി: ലോക്പാല്‍ ബില്‍ ചര്‍ച്ചയില്ലാതെ പാസാക്കാന്‍ ഒരുക്കമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്. തെരഞ്ഞെടുത്ത പാര്‍ട്ടി അംഗങ്ങള്‍ ബില്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയില്ലാതെതന്നെ ബില്‍ പാസാക്കാന്‍ ബിജെപി ഒരുക്കമാണെന്ന് പ്രമുഖ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റായ ട്വിറ്ററിലൂടെയാണ് സുഷമാ സ്വരാജ് അറിയിച്ചത്. ലോക്പാല്‍ ബില്‍ അഴിമതിക്കെതിരായ ഏറ്റവും ശക്തമായ ആയുധമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞതിനു പിന്നാലെയാണ് ലോക്സഭാ പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. എല്ലാ പാര്‍ട്ടികളുടെയും പിന്തുണയോടെ ബില്‍ പാസാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ബില്‍ പാസാക്കാന്‍ എല്ലാ പാര്‍ട്ടികളുടെയും പിന്തുണ തേടുന്നതായും രാഹുല്‍ എഐസിസി ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ലോക്പാല്‍ ബില്ല് പാസാക്കാതിരിക്കാനുളള ഒരു സാധ്യതയും കോണ്‍ഗ്രസിന് നല്‍കില്ല. തിങ്കളാഴ്ച ബില്‍ രാജ്യസഭയില്‍ പാസാക്കുമെന്നാണ് പ്രതീക്ഷ. രാജ്യസഭയില്‍ പാസായാല്‍ ബില്‍ ചൊവ്വാഴാച ലോക്സഭയില്‍ പാസാക്കുമെന്നും സുഷമ സ്വരാജ് പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍