ആമച്ചല്‍ ഭദ്രകാളി ക്ഷേത്രത്തില്‍ ലക്ഷാര്‍ച്ചന

December 15, 2013 ക്ഷേത്രവിശേഷങ്ങള്‍

കാട്ടാക്കട: ആമച്ചല്‍ ഭദ്രകാളി ക്ഷേത്രത്തിലെ ലക്ഷാര്‍ച്ചന 15ന് നടക്കും. തൃക്കാര്‍ത്തികനാളില്‍ ക്ഷേത്രതന്ത്രി പി.ടി. ശങ്കരനാരായണന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിക്കും.

15ന് രാവിലെ 7.30ന് ലക്ഷാര്‍ച്ചന, ഉച്ചയ്ക്ക് 12.30ന് അന്നദാനം, വൈകുന്നേരം 6.30ന് ലക്ഷാര്‍ച്ചന സമാപനം. തുടര്‍ന്ന് വിശേഷാല്‍ ദീപാരാധനയും തൃക്കാര്‍ത്തിക ദീപക്കാഴ്ചയും രാത്രി 7.30ന് പ്രസാദവിതരണവും 8ന് അത്താഴപൂജയും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍