തെറ്റായ വിവരങ്ങള്‍ നല്‍കി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നവര്‍ക്ക് തടവ് ശിക്ഷ

December 16, 2013 പ്രധാന വാര്‍ത്തകള്‍

voter-250x250ന്യൂഡല്‍ഹി : തെറ്റായ വിവരങ്ങള്‍ നല്‍കി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നവര്‍ക്ക്   ഒരു വര്‍ഷംവരെ തടവുശിക്ഷ നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.  വോട്ടര്‍ പട്ടികയില്‍ ഒന്നിലധികം സ്ഥലങ്ങളില്‍ പേരുള്ളവര്‍ക്കെതിരെയും നടപടിക്ക് ശുപാര്‍ശ. ജനുവരി ഒന്ന് മുതല്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സ്ഥലങ്ങളില്‍ നിന്നായി വോട്ടര്‍പ്പട്ടികയില്‍ പേരു ചേര്‍ക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്  അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദേശം നല്‍കിയിരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍