എടിഎം കൌണ്ടറില്‍ യുവതി ആക്രമിക്കപ്പെട്ട സംഭവം: പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ അഞ്ച് ലക്ഷം

December 17, 2013 ദേശീയം

ബാംഗളൂര്‍: ബംഗളരുവില്‍ എടിഎം കൌണ്ടറില്‍ മലയാളി യുവതി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കുള്ള അവാര്‍ഡ് തുക പോലീസ് വര്‍ദ്ധിപ്പിച്ചു. പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപയാണ് പോലീസ് വാഗ്ദാനം ചെയ്യുന്നത്. സമ്മാനത്തുക ഒരു ലക്ഷം രൂപയായിരുന്നത് പോലീസ് അഞ്ചുലക്ഷമായി ഉയര്‍ത്തി. മലയാളി യുവതിയും ബാങ്ക് മാനേജരുമായ ജ്യോതി ഉദയയാണ് ആക്രമിക്കപ്പെട്ടത്. സംഭവം നടന്ന് ഒരുമാസമായിട്ടും അക്രമിയെകണ്ടെത്താന്‍ പോലീസിനു കഴിഞ്ഞിട്ടില്ല.

200 പേരടങ്ങുന്ന പോലീസ് ടീംമാണ് കേസ് അന്വേഷിക്കുന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് രാജ്യവ്യാപകമായ അന്വേഷണം നടക്കുകയാണ്. അങ്ങിനെയിരിക്കെ അക്രമി ആന്ധ്രയിലെ അനന്തപൂര്‍ ജില്ലയില്‍ സമാനമായ രീതിയില്‍ കൊള്ളനടത്തിയിരുന്നതായും വിവരമുണ്ട്. പ്രതിയുടെ ചിത്രവും വിവരങ്ങളും ടിവി ചാനലുകളില്‍ പ്രദര്‍ശപ്പിക്കാനും പോലീസ് നീക്കം നടത്തുന്നുണ്ട്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ജ്യോതിക്ക് പക്ഷാഘാതം ഉണ്ടാകുകയും വലതുവശം തളര്‍ന്നുപോകുകയും ചെയ്തിരുന്നു. ബാംഗളൂര്‍ നഗരഹൃദയത്തിലെ കോര്‍പറേഷന്‍ സര്‍ക്കിളിലായിരുന്നു സംഭവം. കോര്‍പറേഷന്‍ ബാങ്ക് എടിഎമ്മില്‍ പണമെടുക്കാന്‍ കയറിയ ജ്യോതിയുടെ പിന്നാലെ അകത്തുകയറിയ അക്രമി ഷട്ടര്‍ താഴ്ത്തി വടിവാള്‍ ഉപയോഗിച്ചു വെട്ടുകയായിരുന്നു. അക്രമിയുടെ വെട്ടേറ്റ് ജ്യാതിയുടെ തലയോട്ടിയില്‍ ഒന്നിലധികം ഭാഗത്ത് പൊട്ടലുണ്ട്. തലച്ചോറിനും ഗുരുതരമായ ക്ഷതമേറ്റു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം