പുന്നത്തൂര്‍ ആനക്കോട്ടയില്‍ സന്ദര്‍ശകര്‍ക്കു നിയന്ത്രണം

December 18, 2013 കേരളം

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ പുന്നത്തൂര്‍ ആനക്കോട്ടയില്‍ ഇന്നു  മുതല്‍ സന്ദര്‍ശകര്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി. ആനകള്‍ക്കും കുളമ്പുരോഗം പിടിപെട്ട സാഹചര്യത്തില്‍ ആനവിദഗ്ധരുടെ നിര്‍ദ്ദേശപ്രകാരം  പ്രതിരോധ നടപടികള്‍ക്കായാണ് ആനക്കോട്ട അടച്ചിടുന്നത്.

ആനചികിത്സാ വിദഗ്ധരുടെ പ്രത്യേക യോഗം അടുത്ത ഉടന്‍ തന്നെ ഗുരുവായൂരില്‍ ചേരും. ആനകള്‍ക്ക് പ്രതിരോധ ചികിത്സകള്‍ക്ക് നടപടികളായിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ. മുരളീധരന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം