ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ

December 19, 2013 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ ജസ്റിസ് സി.രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശ. മിനിമം ചാര്‍ജ് ഏഴ് രൂപയാക്കണമെന്നും കിലോമീറ്ററിന് അഞ്ച് പൈസ കൂട്ടണമെന്നുമാണ് ശുപാര്‍ശ. അടുത്ത മന്ത്രിസഭായോഗം കമ്മീഷന്റെ ശുപാര്‍ശകള്‍ പരിഗണിക്കും. നിരക്ക് വര്‍ധന ആവശ്യപ്പെട്ട് ശനിയാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം ബസ് കോര്‍ഡിനേഷന്‍ കമ്മിറ്റി ബുധനാഴ്ച പിന്‍വലിച്ചിരുന്നു. ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ബസ് ചാര്‍ജ് കൂട്ടുന്ന കാര്യം രാമചന്ദ്രന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം ചര്‍ച്ച ചെയ്യാമെന്ന് മന്ത്രി ബസുടമകളെ അറിയിച്ചിരുന്നു. നിലവില്‍ മിനിമം ചാര്‍ജ് ആറ് രൂപയെന്നാണ് സംസ്ഥാനത്തെ ഓര്‍ഡിനറി നിരക്ക്. മിനിമം ചാര്‍ജ് വര്‍ധിക്കുന്നതോടെ മറ്റ് നിരക്കുകളിലും ആനുപാധിക വര്‍ധനയുണ്ടാകും.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍