പാക്കിസ്ഥാന്‍ ഇന്ത്യയില്‍ നിന്നു പാഠം ഉള്‍ക്കൊള്ളണമെന്ന് പാക് പത്രം

December 19, 2013 രാഷ്ട്രാന്തരീയം

ഇസ്ലാമാബാദ്: ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി അമേരിക്കയില്‍ അറസ്റിലായതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് അമേരിക്കയ്ക്കെതിരേ ഉയര്‍ന്ന ശക്തമായ പ്രതിഷേധത്തില്‍ നിന്ന് പാക്കിസ്ഥാന്‍ പാഠം ഉള്‍ക്കൊള്ളണമെന്ന് പാക് പത്രം അഭിപ്രായപ്പെട്ടു. ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ദേവയാനി ഖോബ്രഗഡെയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെത്തുടര്‍ന്ന് ഇന്ത്യ ശക്തമായ പ്രതികരിച്ചതായി  ന്യൂസ് ഇന്റര്‍നാഷണല്‍ പത്രം പറയുന്നു. എന്നാല്‍ തങ്ങളുടെ പൌരന്മാര്‍ മറ്റു രാജ്യങ്ങളില്‍ അപമാനിക്കപ്പെട്ടാല്‍ എന്തു നിലപാടാണ് പാക്കിസ്ഥാന്‍ സ്വീകരിക്കുക. ഇന്ത്യയുടെ നിലപാടില്‍ നിന്ന് പാക്കിസ്ഥാന്‍ പാഠം ഉള്‍ക്കൊള്ളാന്‍ തയാറാകണമെന്നും പത്രം പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. നയതന്ത്രകാര്യ ലേഖകന്‍ മരിയാന ബാബര്‍ ആണ് ലേഖനം എഴുതിയിരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം