നയതന്ത്രജ്ഞയ്ക്കെതിരെയുള്ള കേസ് ഗൂഢാലോചന: സല്‍മാന്‍ ഖുര്‍ഷിദ്

December 19, 2013 ദേശീയം

ന്യൂഡല്‍ഹി: ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെയെ അമേരിക്കയില്‍ അപമാനിച്ച സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയാണെന്ന് വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. വിഷയം സംബന്ധിച്ച് യുഎസ് സ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി സല്‍മാന്‍ ഖുര്‍ഷിദുമായി ഫോണില്‍ ചര്‍ച്ച നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. ഇന്നു വൈകുന്നേരം ജോണ്‍ കെറിയുമായി നടക്കുന്ന ടെലിഫോണ്‍ ചര്‍ച്ചയ്ക്കു ശേഷം നയതന്ത്രതലത്തില്‍ ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി ചെയ്യുമെന്നും ഖുര്‍ഷിദ് മാധ്യമങ്ങളെ അറിയിച്ചു. സംഭവത്തില്‍ ജോണ്‍ കെറി ഇന്ത്യയെ ഖേദമറിയിച്ചിരുന്നു. ഇന്ത്യയുടെ ദേശിയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനെ ഫോണില്‍ വിളിച്ചാണ് കെറി ഖേദം അറിയിച്ചത്. ദേവയാനിയുടെ അറസ്റിനെത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുയര്‍ന്ന ജനവികാരം സെക്രട്ടറി മനസിലാക്കുന്നുവെന്ന് സ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മേരി ഹാര്‍ഫ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. സംഭവം ഇന്ത്യയുമായുള്ള ബന്ധത്തെ ബാധിക്കുന്നതില്‍ കെറി ആശങ്കയും അറിയിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം