അഭയക്കേസ്: തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു

December 19, 2013 പ്രധാന വാര്‍ത്തകള്‍

Abhaya1കൊച്ചി: അഭയക്കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. പുനരന്വേഷണം ആവശ്യപ്പെട്ട് മുന്‍ ക്രൈംബ്രാഞ്ച് എസ്പി കെ.ടി.മൈക്കിള്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റീസ് ഹരിലാലാണ് ഉത്തരവിട്ടത്. നേരത്തെ മൈക്കിളിന്റെ അപേക്ഷ വിചാരണക്കോടതി തള്ളിയിരുന്നു. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സിബിഐയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ വിചാരണ നിര്‍ത്തിവെയ്ക്കാനും കോടതി നിര്‍ദേശിച്ചു. സിബിഐയുടെ അന്തിമ റിപ്പോര്‍ട്ടും രേഖകളും കോടതി തിരിച്ചു നല്‍കിയിട്ടുണ്ട്. കേസ് അന്വേഷണം ശരിയായ ദിശയില്‍ ആയിരുന്നില്ലെന്നും തെളിവുകള്‍ നശിപ്പിക്കപ്പെട്ടിരുന്നുവെന്നും മൈക്കിള്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. തെളിവ് നശിപ്പിച്ചതിന് ഉത്തരവാദി സിബിഐ എസ്പി വര്‍ഗീസ് പി. തോമസാണെന്നും ശരിയായ അന്വേഷണം നടന്നുവെങ്കില്‍ സിബിഐ ഉദ്യോഗസ്ഥരും പ്രതികളാവുമെന്നും മൈക്കിള്‍ ഹര്‍ജിയില്‍ സൂചിപ്പിക്കുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍