നിയമനത്തട്ടിപ്പ്‌: എം.ബി.ദിനേശന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളത്തേക്കുമാറ്റി

December 17, 2010 കേരളം,മറ്റുവാര്‍ത്തകള്‍

പാലക്കാട്‌: നെല്ലിയാമ്പതി നിയമനത്തട്ടിപ്പ്‌ കേസിലെ പ്രതി എം.ബി.ദിനേശന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പാലക്കാട്‌ സെഷന്‍സ്‌ കോടതി നാളത്തേക്കുമാറ്റി. എന്നാല്‍, ആള്‍മാറാട്ടം നടത്തി ജോലിയില്‍ പ്രവേശിച്ച ദിനേശന്‌ ജാമ്യം അനുവദിക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ കോടതിയെ സമീപിക്കുമെന്ന്‌ അന്വഷണ സംഘം വ്യക്‌തമാക്കിയിട്ടുണ്ട്‌. ദിനേശനെതിരായ പരാതികള്‍ പിഎസ്‌സിയുടെ വിജിലന്‍സ്‌ അന്വേഷണത്തില്‍ തെളിഞ്ഞ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത്‌ അന്വേഷണത്തെ ബാധിക്കുമെന്നാണ്‌ പൊലീസിന്റെ വാദം. ഇക്കാര്യങ്ങള്‍ ഉന്നയിച്ചാവും പൊലീസ്‌ എതിര്‍വാദം സമര്‍പ്പിക്കുക. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ്‌ എം.ബി.ദിനേശന്‍ അഭിഭാഷകന്‍ മുഖേന മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം