ജോര്‍ജ്ജ് ഓണക്കൂര്‍ അതുല്യ പ്രതിഭ

December 19, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കഥ, നോവല്‍, തിരOnakkurക്കഥ, യാത്രാവിവരണം എന്നീ ശാഖകളില്‍ മികവു പുലര്‍ത്തി മലയാള സാഹിത്യത്തില്‍ ഇടം നേടിയ അതുല്യ പ്രതിഭയാണ് ജോര്‍ജ്ജ് ഓണക്കൂര്‍ എന്ന് വിദ്യാഭ്യാസ  വകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു.  ‘ എഴുത്തിന്റെ  അമ്പതു വര്‍ഷം പിന്നിടുന്ന ജോര്‍ജ്ജ് ഓണക്കൂറിന് ആദരം’  എന്ന ചടങ്ങില്‍  സംസാരിക്കുകയായിരുന്നു അദ്ദേഹം.  വിദേശ രാജ്യങ്ങളില്‍ സാഹിത്യകാരന്‍മാര്‍ക്ക് വേണ്ടത്ര ആദരവ് ലഭിക്കുമ്പോള്‍ ഇന്ത്യയിലത് ലഭിക്കാറില്ല.  അതില്‍ നിന്ന് ഭിന്നമായ ഒരു സംസ്‌ക്കാരമാണ് സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയുടേതെന്ന് അദ്ദേഹം പറഞ്ഞു.  മലയാള സാഹിത്യത്തിലെ നിറ സാന്നിധ്യമാണ് ജോര്‍ജ്ജ് ഓണക്കൂറെന്ന് ആരോഗ്യ-ദേവസ്വം മന്ത്രി വി. എസ്. ശിവകുമാര്‍ പറഞ്ഞു.  എഴുത്തിനെ വായനക്കാര്‍ക്ക് ഹൃദ്യമായ അനുഭവമാക്കിയ അപൂര്‍വ്വ വ്യക്തിത്വമാണ് ഓണക്കൂറെന്ന് ആധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രി വൈകിയതിനാല്‍ ശിവകുമാറാണ് പൊന്നാട അണിയിച്ച്  ഓണക്കൂറിന് ഉപഹാരം വിതരണം ചെയ്തത്. മേയര്‍. അഡ്വ:ചന്ദ്രിക മുഖ്യപ്രഭാഷണം നടത്തി. ജോര്‍ജ്ജ് ഓണക്കൂറിന്റെ പുതിയ നോവല്‍ ‘യോര്‍ദാന്‍ ഒഴുകുന്നത് എവിടേക്ക് ‘ പാലോട് രവി എം.എല്‍.എ. മുന്‍ സ്പീക്കര്‍ എം. വിജയ കുമാറിന് നല്കി പ്രകാശനം ചെയ്തു. ചലച്ചിത്ര സംവിധായകന്‍ മധുപാല്‍, കൊളേജ് വിദ്യാഭ്യാസ ഡയറക്ടര്‍. ഡോ.പി. കെ. വേലായുധന്‍, മുന്‍ ചീഫ് സെക്രട്ടറി സി.പി. നായര്‍, ലൈബ്രറി ഉപദേശക സമിതി അംഗവും തിരുവനന്തപുരം പബ്‌ളിക്ക് ലൈബ്രറി വായനാവേദി പ്രസിഡന്റുമായ കെ. ആര്‍. ക്‌ളീറ്റസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

ആവശ്യാനുസരണം പരിചരണം ലഭിച്ച  ചെടിയാണ് താനെന്ന് ജോര്‍ജ്ജ് ഓണക്കൂര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.  സ്റ്റേറ്റ് ലൈബ്രേറിയന്‍ പി. സുപ്രഭ, ഉപദേശക സമിതി അംഗങ്ങളായ മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍, എം.അഹമ്മദ് കുഞ്ഞ്, ബി. മണികണ്ഠന്‍ നായര്‍, കണ്‍വീനര്‍ പി.യു. അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു. ഇതിനു മുന്നോടിയായി നടന്ന ‘മലയാള സാഹിത്യം പിന്നിട്ട അരനൂറ്റാണ്ട്’ എന്ന സെമിനാറില്‍ ഡോ. മിനി നായര്‍, ഡോ. ഒലീന, ഡോ.കെ.ജി. ഡൊമിനിക് ജെ. കാട്ടൂര്‍  എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡെപ്യൂട്ടി ലൈബ്രേറിയന്‍ മോഡറേറ്റര്‍ ആയിരുന്നു.

 

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍