ഹോര്‍ട്ടികോര്‍പ്പ് 30 ശതമാനം വിലകുറച്ച് പച്ചക്കറികള്‍ ലഭ്യമാക്കും

December 19, 2013 കേരളം

തിരുവനന്തപുരം: ക്രിസ്തുമസ്, പുതുവത്സര, മണ്ഡലകാല ഉത്സവങ്ങള്‍ പ്രമാണിച്ച് പൊതുവിപണിയില്‍ പച്ചക്കറികളുടെ വില നിയന്ത്രിക്കുന്നതിനും മിതമായ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് പഴം, പച്ചക്കറി ലഭ്യമാക്കുന്നതിനുമായി കേരള സംസ്ഥാന ഹോര്‍ട്ടികള്‍ച്ചറല്‍ പ്രോഡക്ട്‌സ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (ഹോര്‍ട്ടികോര്‍പ്പ്) ഉടന്‍ വിപണിയില്‍ ഇടപെടുമെന്ന് കൃഷി വകുപ്പ് മന്ത്രി കെ.പി. മോഹനന്‍ അറിയിച്ചു.

പ്രധാന പച്ചക്കറി ഇനങ്ങളായ ഉരുളക്കിഴങ്ങ്, സവാള, കാരറ്റ്, ചെറിയ ഉള്ളി, ഇഞ്ചി, പച്ചമുളക്, ഏത്തക്ക എന്നിവയ്ക്ക് ഡിസംബര്‍ 20 മുതല്‍ 2014 ജനുവരി 20 വരെ മുപ്പത് ശതമാനം വില കുറച്ച് ഹോര്‍ട്ടികോര്‍പ്പിന്റെ സസ്യാസൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഹരിതാ സ്റ്റാളുകള്‍, മൊബൈല്‍ യൂണിറ്റുകള്‍ എന്നിവയിലൂടെ വിപണനം നടത്തുന്നതാണെന്നും പൊതുജനങ്ങള്‍ ഈ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം