ദുരന്ത നിവാരണ സേനയ്ക്ക് ഉപകരണങ്ങള്‍ വാങ്ങാന്‍ 35 ലക്ഷം അുവദിക്കും : മന്ത്രി അടൂര്‍ പ്രകാശ്

December 20, 2013 കേരളം

പത്തനംതിട്ട: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്ത നിവാരണ സേനയ്ക്ക് (എസ്ഡിആര്‍എഫ്) ഉപകരണങ്ങള്‍ വാങ്ങുന്നതിന് 35 ലക്ഷം രൂപ അനുവദിക്കുമെന്ന് റവന്യു മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. മകരവിളക്കിനു മുന്നോടിയായി പമ്പ വാട്ടര്‍ അതോറിറ്റി ഗസ്റ് ഹൗസില്‍ ചേര്‍ന്ന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന ദുരന്ത നിവാരണ ഫണ്ട്, പ്ളാന്‍ ഫണ്ട് എന്നിവയില്‍ നിന്ന് 44,70,000 രൂപ ജില്ലാ കളക്ടര്‍ക്ക് ഇതുവരെ നല്‍കിയിട്ടുണ്ട്. അപകട സാധ്യത കണക്കിലെടുത്ത് മണ്ണെണ്ണയും പാചക വാതകവും സന്നിധാനത്തേക്ക് കൊണ്ടു പോകുന്നത് അയ്യപ്പന്‍മാര്‍ ഒഴിവാക്കണം. ജനുവരി ഒന്നു മുതല്‍ 15 വരെ പമ്പയില്‍ രക്ഷാപ്രവര്‍ത്തത്തിനായി ആറംഗ മുങ്ങല്‍ വിദഗ്ദ്ധരുടെ ടീമിനെ വിന്യസിക്കും. ഇതു സംബന്ധിച്ച നടപടികള്‍ക്കായി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. തീര്‍ഥാടത്തിനിടെ മരിക്കുന്ന അയ്യപ്പന്‍മാരുടെ മൃതദേഹം നാട്ടിലേക്ക് അയയ്ക്കുന്നതിനാവശ്യമായ പണം അുവദിക്കുന്നതിനുള്ള നിര്‍ദ്ദേശം മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിക്കും. ഇതു സംബന്ധിച്ച പ്രൊപ്പോസല്‍ തയ്യാറാക്കി നല്‍കുന്നതിന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.

മകരവിളക്ക് ദര്‍ശിക്കുന്നതിന് പത്തംതിട്ട ജില്ലയില്‍ തീര്‍ഥാടകര്‍ വലിയ തോതില്‍ കൂടിചേരുന്ന പഞ്ഞിപ്പാറ, അയ്യന്‍മല, ഇലവുങ്കല്‍, അട്ടത്തോട് എന്നീ സ്ഥലങ്ങളില്‍ വൈദ്യുതി, കുടിവെള്ളം, വൈദ്യ സഹായം, ആംബുലന്‍സ് എന്നിവ ലഭ്യമാക്കും. ശബരിമല തീര്‍ഥാടനം തുടങ്ങി ഇതുവരെ 350 പാമ്പുകളെ പിടികൂടി വനത്തിലേക്ക് വിട്ടയച്ചു. ഈ പശ്ചാത്തലത്തില്‍ വിഷ ചികിത്സയ്ക്കുള്ള മരുന്ന് കരുതണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഹാം റേഡിയോ സേവനം ശബരിമലയില്‍ ലഭ്യമാക്കും. പമ്പ ഹില്‍ടോപ്പില്‍ മകരവിളക്കിന് പോലീസ് സുരക്ഷ ശക്തമാക്കും. ഇവിടുത്തെ ബാരിക്കേഡ് ബലപ്പെടുത്തുകയും കുഴി നികത്തുകയും ചെയ്യും. മണ്ഡലപൂജയ്ക്കുശേഷം നട അടയ്ക്കുന്ന സമയം ഈ പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന് ദേവസ്വം ബോര്‍ഡിനെ ചുമതലപ്പെടുത്തി.

രക്ഷാ പ്രവര്‍ത്തത്തിന് വെളിച്ചം ലഭ്യമാക്കാന്‍ ഉപയോഗിച്ചുവരുന്ന നൂറ് അസ്കാലൈറ്റുകളുടെ പ്രവര്‍ത്തനക്ഷമത പരിശോധിച്ച് ഉറപ്പുവരുത്തും. 65 സ്ഥലങ്ങളില്‍ ജലഅതോറിറ്റി ആറു ഭാഷകളിലുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. ഇതിനു പുറമെ അപകട സാധ്യതയുള്ള കടവുകളില്‍ താല്‍ക്കാലിക ബാരിക്കേഡ് സജ്ജമാക്കും. ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ പോലീസ് സേവനം ലഭ്യമാക്കും. അപകട സാധ്യതയുള്ള സ്ഥലങ്ങളുടെ ഭുപടം ഉള്‍പ്പെടുത്തി മൂന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി ഏഴു ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ലാന്റ് ആന്റ് ഡിസാസ്റര്‍ മാനേ‍ജ്മെന്റിലെ വിദഗ്ദ്ധന്‍ ഫൈസലിനെ ചുമതലപ്പെടുത്തി. ഇതിനുശേഷം ഭാവി പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കും. ദേശീയ ദുരന്ത നിവാരണ സേനയും വിവിധ വകുപ്പുകളും ഈ പഠനത്തില്‍ യോജിച്ചു പ്രവര്‍ത്തിക്കും. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കേന്ദ്രം സ്ഥാപിക്കുന്നതിന് ദേവസ്വം ബോര്‍ഡിനോട് നിലയ്ക്കല്‍ ഒരു ഏക്കര്‍ സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഉന്നതാധികാര സമിതി മുമ്പാകെയും ഈ ആവശ്യം അറിയിക്കും. ഇതിനു പുറമേ പമ്പ, സന്നിധാനം എന്നിവിടങ്ങളിലും ഉപകേന്ദ്രങ്ങള്‍ തുടങ്ങും.

കര്‍ണ്ണാടക ദുരന്ത നിവാരണ സേന കെ. പ്രദീപിന്റെ നേതൃത്വത്തില്‍ ശബരിമലയില്‍ സേവനമനുഷ്ടിക്കുന്നുണ്ട്. കേരള പോലീസുമായി യോജിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സെക്രട്ടറി എം.സി. മോഹന്‍ദാസ്, ജില്ലാ കളക്ടര്‍ പ്രണബ് ജ്യോതിനാഥ്, ജില്ലാ പോലീസ് മേധാവി പി. വിമലാദിത്യ, സബ് കളക്ടര്‍ മുഹമ്മദ് വൈ.സഫറുള്ള, ദുരന്ത നിവാരണ അതോറിറ്റി അംഗങ്ങളായ ഡോ. കേശവ് മോഹന്‍, ഡോ. ശേഖര്‍ എല്‍.കുര്യാക്കോസ്, ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടര്‍ കെ.എസ്. സാവിത്രി, അടൂര്‍ ആര്‍ഡിഒ ഹരി എസ്. നായര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം