സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി നാമജപഘോഷലഹരി

December 21, 2013 ക്ഷേത്രവിശേഷങ്ങള്‍

ശബരിമല: കോട്ടയം അരുമാനൂര്‍ വൃദ്ധാവന്‍ ഭജന്‍സ് സന്നിധാനത്തെ ശ്രീ ധര്‍മ്മ ശാസ്താ ഓഡിറ്റോറിയത്തില്‍ അവതരിപ്പിച്ച നാമജപഘോഷലഹരി ഭജന ഭക്തരുടെ മനംകുളിര്‍പ്പിച്ചു. പ്രദീഷ്, സനില്‍, അഖില്‍, അഭിഷേക് എന്നിവരുടെ നേതൃത്വത്തില്‍ പതിനഞ്ചംഗ സംഘമാണ് ഭജന അവതരിപ്പിച്ചത്. അയ്യപ്പ-വിഷ്ണു-ശിവ സ്തുതികളും വിഘ്‌നേശ്വര-ദേവീദേവന്‍മാരെ പ്രകീര്‍ത്തിക്കുന്ന കീര്‍ത്തനങ്ങളുമാണ് ആലപിച്ചത്. ഏറ്റുമാനൂര്‍ ശിവക്ഷേത്രം, കുമാരനല്ലൂര്‍ ദേവീ ക്ഷേത്രം എന്നിവിടങ്ങളില്‍ ഭജന അവതരിപ്പിക്കുന്ന സംഘം ആദ്യമായാണ് ശബരിമലയില്‍ പരിപാടി നടത്തിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍