ദേവസ്വം ജീവനക്കാരുടെ കര്‍പ്പൂരാഴി ഇന്ന്

December 23, 2013 ക്ഷേത്രവിശേഷങ്ങള്‍

ശബരിമല: മണ്ഡലപൂജ-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള  ദേവസ്വം ജീവനക്കാരുടെ കര്‍പ്പൂരാഴി ഇന്ന് (ഡിസംബര്‍ 23) വൈകിട്ട് ആറിന് ദീപാരാധനയ്ക്ക് ശേഷം നടക്കും. മേല്‍ശാന്തിയും തന്ത്രിയും സന്നിധാനത്തുള്ള കൊടിമരത്തിന് ചുവട്ടിലെത്തി അവിടെയുള്ള ഓട്ടുരുളിയില്‍ നിറച്ചുവച്ച കര്‍പ്പൂരത്തില്‍ നിറദീപം തെളിയിക്കുന്നതോടെ കര്‍പ്പൂരാഴി ഘോഷയാത്ര തുടങ്ങും.

ശബരിമല ക്ഷേത്രത്തിന് വലംവെച്ച ശേഷം മേല്‍പ്പാലത്തിലൂടെ നടന്ന് മാളികപ്പുറം ക്ഷേത്രത്തിലെത്തി പ്രദക്ഷിണം വയ്ക്കും. തുടര്‍ന്ന് പടിയിറങ്ങി പതിനെട്ടാംപടിക്ക് മുന്നിലെത്തി കലാപ്രകടനങ്ങള്‍ കാഴ്ച്ചവയ്ക്കും. തുടര്‍ന്ന് ശാസ്താ ഓഡിറ്റോറിയത്തില്‍ വാദ്യമേളങ്ങള്‍ അവതരിപ്പിക്കും. അയ്യപ്പന്‍, വാവര്‍, പരമശിവന്‍, പാര്‍വ്വതി, പരശുരാമന്‍ തുടങ്ങി വിവിധ പുരാണ വേഷഭൂഷാധികങ്ങളണിഞ്ഞ്  ദേവസ്വം ജീവനക്കാര്‍ അണിനിരക്കും. പഞ്ചവാദ്യം, ചെണ്ടമേളം, നാദസ്വരം തുടങ്ങിയവ കര്‍പ്പൂരക്കാഴ്ച്ചയ്ക്ക് മാറ്റുകൂട്ടും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍