പറമ്പിക്കുളം ടൈഗര്‍ റിസര്‍വ്വിന് വീണ്ടും അംഗീകാരം

December 24, 2013 കേരളം

തിരുവനന്തപുരം: വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചറും (ഡബ്ല്യു.ഡബ്ല്യു.എഫ്.) പസഫിക് ഏഷ്യാട്രാവല്‍ അസോസിയേഷനും (പി.എ.റ്റി.എ) ചേര്‍ന്ന് കടുവാ സംരക്ഷണത്തിനായി ഏര്‍പ്പെടുത്തിയിട്ടുള്ള ഈ വര്‍ഷത്തെ ബാഗ്മിത്ര പുരസ്‌കാരം പറമ്പിക്കുളം കടുവാ സംരക്ഷണ കേന്ദ്രത്തിന് ലഭിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. കടുവാ സംരക്ഷണത്തിനായി ജനപങ്കാളിത്തത്തോടെ ആവിഷ്‌ക്കരിച്ച് നടപ്പാക്കിയ നൂതന മാര്‍ഗങ്ങള്‍ കണക്കിലെടുത്താണ് അവാര്‍ഡ് നല്‍കിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം