ഐ.എച്ച്.ആര്‍.ഡി കോഴ്‌സുകളിലേയ്ക്ക് പ്രവേശനം

December 24, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഐ.എച്ച്.ആര്‍.ഡിയുടെ തിരുവനന്തപുരം റീജിയണല്‍ സെന്ററില്‍ പി.ജി.ഡി.സി.(പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്), ഡി.സി.എ(ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്), ഡി.ഡി.റ്റി.ഒ.എ (ഡിപ്ലോമ ഇന്‍ ഡേറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ആട്ടോമേഷന്‍) എന്നീ റെഗുലര്‍ കോഴ്‌സുകളിലേയ്ക് പ്രവേശനത്തിനുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. ഡിഗ്രി, പ്ലസ് ടു, എസ്.എസ്.എല്‍.സി. എന്നിവയാണ് യഥാക്രമം യോഗ്യതകള്‍. നിര്‍ദ്ദിഷ്ട ഫാറത്തിലുള്ള അപേക്ഷാഫാറം പ്രോസ്‌പെക്ടസ് എന്നിവ 100 രൂപ (എസ്.സി/എസ്.ടി., ഒ.ഇ.സി വിഭാഗക്കാര്‍ക്ക് 50 രൂപ) നിരക്കില്‍ മെഡിക്കല്‍ കോളേജിനടുത്ത് പുതുപ്പള്ളി ലെയിനിലുള്ള റീജിയണല്‍ സെന്ററില്‍ നിന്ന് നേരിട്ടും,www.ihrd.ac.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് (0471-2550612 www.ihrd.ac.in)

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍