സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് ആം ആദ്മി പാര്‍ട്ടിക്ക് രാഷ്ട്രപതി അംഗീകാരം നല്‍കി

December 24, 2013 പ്രധാന വാര്‍ത്തകള്‍

arvind-kejriwalന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് ആം ആദ്മി പാര്‍ട്ടിക്ക് രാഷ്ട്രപതി അംഗീകാരം നല്‍കി. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് സത്യപ്രതിജ്ഞാച്ചടങ്ങിനുള്ള ഒുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി ചീഫ് സെക്രട്ടറി മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. വ്യാഴാഴ്ച രാംലീല മൈതാനിയില്‍ വച്ച് സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിസഭ സ്ഥാനമേല്‍ക്കുമെന്നാണ് സൂചന.

എഴുപതംഗ സഭയില്‍ 28 അംഗങ്ങളാണ് ആം ആദ്മി പാര്‍ട്ടിക്കുള്ളത്.  കോണ്‍ഗ്രസിന് എട്ടും  ജെ.ഡി.യു അംഗത്തിന്റെ പിന്തുണയും ആം ആദ്മി പാര്‍ട്ടിക്കുണ്ട്.  മനീഷ് സിസോദിയ, വിനോദ്കുമാര്‍ ബിന്നി, രാഖി ബിര്‍ള എന്നിവരും കെജ്‌രിവാളിനൊപ്പം സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍