ദേശീയ സീനിയര്‍ വോളിബോള്‍: കേരളം ക്വാര്‍ട്ടറില്‍

December 24, 2013 കായികം

മൊറാദാബാദ്:  അറുപത്തിരണ്ടാമതു ദേശീയ സീനിയര്‍ വോളിബോള്‍ പുരുഷ വിഭാഗത്തില്‍ കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.  റെയില്‍വേയെ തോല്‍പ്പിച്ചാണ് കേരളം ക്വാര്‍ട്ടറിലെത്തിയത്. രണ്ടിനെതിരേ മൂന്ന് സെറ്റുകള്‍ക്കായിരുന്നു കേരളത്തിന്റെ ജയം.

സ്കോര്‍ 22-25, 26-24, 18-25, 25-21, 15-13.  ബുധനാഴ്ച ഹരിയാനയ്ക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മല്‍സരം.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം