കാശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു

December 26, 2013 ദേശീയം

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ബുഡ്ഗാം ജില്ലയില്‍ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് സൈന്യം അറിയിച്ചു. ബുധനാഴ്ച ചദോര മേഖലയില്‍ സൈന്യും പോലീസും സംയുക്തമായ നടത്തിയ തെരച്ചിലിനിടെയാണ് ഭീകരനെ വധിച്ചത്. സ്ഥലത്ത് ഭീകരസാന്നിധ്യമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സുരക്ഷസേന പരിശോധന നടത്തിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം