ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ നല്‍കാം

December 26, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2013 ലെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ നല്‍കാം. 2008, 2009, 2010, 2011, 2012 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച കൃതികള്‍ പരിഗണിക്കും. 10,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

കഥ/ നോവല്‍, കവിത, നാടകം, വിവര്‍ത്തനം/ പുനരാഖ്യാനം, ശാസ്ത്രം, വൈജ്ഞാനികം (ശാസ്ത്രം ഒഴികെ), ജീവചരിത്രം/ ആത്മകഥ, ചിത്രീകരണം, ചിത്രപുസ്തകം, പുസ്തക ഡിസൈന്‍/ പ്രൊഡക്ഷന്‍ എന്നിങ്ങനെ പത്തുവിഭാഗങ്ങളിലാണ് പുരസ്‌കാരം. മുന്‍വര്‍ഷങ്ങളില്‍ പുരസ്‌കാരം ലഭിച്ചവരെ അതേ വിഭാഗത്തില്‍ വീണ്ടും പരിഗണിക്കുന്നതല്ല. മറ്റു വിഭാഗങ്ങളിലേക്ക് കൃതികള്‍ അയക്കാം എഴുത്തുകാര്‍ക്കും പ്രസാധകര്‍ക്കും പുരസ്‌കാര പരിഗണനയ്ക്കായി പുസ്തകങ്ങള്‍ സമര്‍പ്പിക്കാം. പുസ്തകങ്ങളുടെ നാലു പ്രതികള്‍ വീതം ഡയറക്ടര്‍, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, പാളയം, തിരുവനന്തപുരം – 695034 എന്ന വിലാസത്തില്‍ ജനുവരി 15 നകം ലഭിക്കണം.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍