ഹലോ 2014-മായി എമിറേറ്റ്‌സ്

December 26, 2013 മറ്റുവാര്‍ത്തകള്‍

Emirates Airlinesതിരുവനന്തപുരം: ആഗോള തലത്തില്‍ ജനങ്ങളേയും സ്ഥലങ്ങളേയും ബന്ധിപ്പിക്കുന്ന എമിറേറ്റ്‌സ്, 2014 നെ മികച്ച രീതിയില്‍ വരവേല്‍ക്കാനുള്ള  ആകര്‍ഷക ഓഫറുകള്‍ അവതരിപ്പിച്ചു.  ലോകത്തിലെ കൂടുതല്‍ സ്ഥലങ്ങള്‍ കാണാനാഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക്  ബിസിനസ് ക്ലാസിലും എക്കണോമി ക്ലാസിലുമുള്ള വളരെ ആകര്‍ഷകമായ നിരക്കുകളുടെ പിന്‍ബലത്തില്‍ 2014 നെ വരവേല്‍ക്കാം.

ആറു ഭുഖണ്ഡങ്ങളിലായുള്ള എമിറേറ്റ്‌സ് ശൃംഖലയിലുള്ള എല്ലാ കേന്ദ്രങ്ങളിലേക്കും 2013 ഡിസംബര്‍ 24 മുതല്‍ 2014 ജനുവരി ഏഴു വരെ നടത്തുന്ന ബുക്കിംഗുകള്‍ക്കാണ് ഈ ആനുകൂല്യങ്ങള്‍ ലഭ്യമാകുക. 2014 ഫെബ്രുവരി ഒന്നു മുതല്‍ ജൂലൈ 15 വരെയുള്ള യാത്രകള്‍ക്കായുള്ള ബുക്കിംഗുകളാണ് ഇതു വഴി നടത്താനാകുക.

തിരുവനന്തപുരത്തു നിന്നു യൂറോപ്പിലേക്കുള്ള ഓള്‍ ഇന്‍ക്ലൂസീവ് ബിസിനസ് ക്ലാസ് നിരക്കുകള്‍ 139,537 രൂപയിലാണ് ആരംഭിക്കുന്നത്. അമേരിക്കയിലേക്ക് 176,727 രൂപയിലും ആഫ്രിക്കാ മേഖലയിലേക്ക് 144,474 രൂപയിലും ആരംഭിക്കും.  എക്കോണമി നിരക്കുകള്‍ യൂറോപ്പിലേക്ക്   46,191  രൂപയിലും അമേരിക്കയിലേക്ക് 62,638 രൂപയിലും ആഫ്രിക്കയിലേക്ക് 57,060 രൂപയിലും ആരംഭിക്കും.
ലോക ഭൂപടത്തില്‍ മികച്ച സ്ഥാനം നേടിയിരിക്കുന്ന ദുബായ് ഇത്തവണത്തെ പുതുവര്‍ഷം ആഘോഷിക്കുന്ന കുടുംബങ്ങള്‍ക്ക് മികച്ചൊരു വേദിയാണു പ്രദാനം ചെയ്യുന്നത്.  എമിറേറ്റ്‌സിന്റെ ഓഫറുകള്‍ ഇതിനെ കൂടുതല്‍ മികച്ചതാക്കുന്നു. ഒറ്റയ്ക്കുള്ള യാത്രയായാലും സകുടുംബ യാത്രയായാലും ബിസിനസ് യാത്രയായാലും ദുബായ് എല്ലാവര്‍ക്കും അവരുടേതായ അവസരങ്ങള്‍ ലഭ്യമാക്കുന്നുണ്ട്.  സാഹസികതയും അവധിയും സന്തോഷവും ഷോപ്പിങുമെല്ലാം ആഗ്രഹിക്കുന്ന കുടുംബങ്ങള്‍ക്ക് ഏറെ സൗകര്യങ്ങള്‍ നല്‍കുന്നതാണ് ഇന്ത്യയും ദുബായുമായുള്ള സാമീപ്യം.  ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫ, മനുഷ്യ നിര്‍മിത ദ്വീപായ പാം ഐലന്റും വേള്‍ഡ് ഐലന്റും, ചില്‍ഡ്രന്‍സ് സിറ്റി, അണ്ടര്‍ വാട്ടര്‍ സൂ തുടങ്ങിയ ലോകത്തെ ആദ്യത്തേതായ നിരവധി ആകര്‍ഷണങ്ങള്‍ ദുബായിലുണ്ട്.

സാഹസികതയും കായിക വിനോദങ്ങളും ഇഷ്ടപ്പെടുന്നവര്‍ക്ക് ആസ്വദിക്കാനുള്ള മികച്ച അവസരങ്ങളാണ് വൈല്‍ഡ് വാഡി വാട്ടര്‍ പാര്‍ക്കിലുള്ളത്.  സ്‌പോര്‍ട്ട് പ്രേമികള്‍ക്കായുള്ള പവ്വര്‍ ബോട്ടിങ്, ഗോള്‍ഫ് എന്നിവയും എടുത്തു പറയേണ്ടതാണ്.  സ്‌കീ ദുബായും ദുബായ് ഷോപ്പിങ് മാളും തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഇടങ്ങളാണ്.  ഇന്‍ഡോര്‍ തീം പാര്‍ക്കായ സേഗ റിപ്പബ്ലിക്ക് ദിവസങ്ങള്‍ ചെലവഴിക്കാനുള്ള അവസരം തന്നെയാണു നല്‍കുക.  ഒറ്റയ്ക്കു യാത്ര ചെയ്യുന്നവര്‍ക്ക് ദുബായിലെ നൈറ്റ് ലൈഫും ബീച്ച് പാര്‍ട്ടികളും ഔട്ട് ഡോര്‍ ബാറുകളും ആസ്വദിക്കാനാവും. 360 ഡിഗ്രി ബാര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഇടങ്ങളില്‍ പെടുന്നു.  ഗൗരവമേറിയ കാഴ്ചകള്‍ ആഗ്രഹിക്കുന്നവര്‍ക്കും ബുദ്ധിജീവികള്‍ക്കും ആകര്‍ഷകമായ നിരവധി നിര്‍മിതികളും ചരിത്രവും കണ്ടെത്താനും ഇവിടെ അവസരമുണ്ട്.

തങ്ങളുടെ ആഗോള ശൃംഖലയിലൂടെ ലഭ്യമായ ഫ്‌ളൈറ്റുകളും പ്രത്യേക നിരക്കുകളും ഒത്തു ചേര്‍ത്ത് ഇവിടെ അവതരിപ്പിച്ചിരിക്കുകയാണെന്നും ഇത് ഉപഭോക്താക്കള്‍ക്ക് 2014ലെ യാത്രാ പ്രതീക്ഷകള്‍ നിറവേറ്റാന്‍ സഹായകമാകുമെന്നാണു കരുതുന്നതെന്നും എമിറേറ്റ്‌സിന്റെ ഇന്ത്യാ നേപ്പാള്‍ വൈസ് പ്രസിഡന്റ് എസ്സാ സുലൈമാന്‍ അഹ്മദ് പറഞ്ഞു. എമിറേറ്റ്‌സ് ശൃംഖലയിലേക്ക് 2013 ന്റെ തുടക്കം മുതല്‍ ആകെ എട്ടു പുതിയ കേന്ദ്രങ്ങളാണ് കൂട്ടിച്ചേര്‍ത്തിട്ടുള്ളത്.  സ്റ്റോക്ക് ഹോം, ടോക്യോ ഹനേഡ, ഫിലിപ്പൈന്‍സിലെ ക്ലര്‍ക് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.  2014 ന്റെ തുടക്കത്തില്‍ തന്നെ തായ്‌പേയ്, കീവ്, ബോസ്റ്റണ്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുത്തും.

സേവനം നല്‍കുന്ന കേന്ദ്രങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, വിമാനങ്ങളുടെ കാര്യത്തിലും എമിറേറ്റ്‌സ് വികസനം തുടരുകയാണ്.  24 കേന്ദ്രങ്ങളിലേക്കു പറക്കുന്ന 44 എയര്‍ബസ് എ 380 വിമാനങ്ങള്‍ ഉള്‍പ്പെടെ 212 അത്യാധുനീക വിമാനങ്ങളാണ് എമിറേറ്റ്‌സിന്റെ ശൃംഖലയിലുള്ളത്.
ഫ്‌ളൈറ്റുകള്‍ ബുക്കു ചെയ്യുന്നതിനും വ്യവസ്ഥകളും നിബന്ധനകളും അറിയുന്നതിനും  ട്രാവല്‍ ഏജന്റിനെ ബന്ധപ്പെടുകയോ www.emirates.comഎന്ന സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍